കാത്തിരിപ്പിന് വിരാമം; പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

Jul 17, 2026 - 11:43
Jul 17, 2026 - 11:44
കാത്തിരിപ്പിന് വിരാമം; പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മാർച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് വൈകിട്ട് മൂന്നുമണിയോടെ പ്രസിദ്ധീകരിക്കുന്നത്. മുൻവർഷം ജൂൺ രണ്ടിലായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് പരീക്ഷ മാറ്റിവച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു.

സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി എഴുത്തുപരീക്ഷ 80 മാർക്കിലും ഇന്റേണൽ അസെസ്മെന്റ് / പ്രാക്ടിക്കൽ 20 മാർക്കിലുമാണ് നടത്തിയത്. പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയങ്ങൾക്കും കുറഞ്ഞത് 35 ശതമാനം മാർക്ക് വേണം. ഓരോ വിഷയങ്ങളിലും വിജയിക്കാൻ ആവശ്യമായ മാർക്ക് നേടാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

ഔദ്യോഗിക വെബ്‌സൈറ്റായ results.hse.kerala.gov.in ൽ പരീക്ഷ ഫലം ലഭ്യമാകും. സൈറ്റിൽ Kerala Plus One Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഷൻ നമ്പരും ജനനത്തീയതിയും നൽകുക. ആവശ്യമായ മറ്റ് വിവരങ്ങളും നൽകുക. സ്‌ക്രീനിൽ ലഭ്യമാകുന്ന പരീക്ഷാ ഫലം തുടർ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. dhsekerala.gov.in, results.hse.kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in ഈ വെബ്‌സൈറ്റുകളിലൂടെയും ഫലം അറിയാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0