ശസ്ത്രക്രിയയ്ക്കിടെ വിദ്യാർത്ഥിയുടെ മരണം; ജനറൽ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

Jul 16, 2026 - 12:37
Jul 16, 2026 - 12:38
ശസ്ത്രക്രിയയ്ക്കിടെ വിദ്യാർത്ഥിയുടെ മരണം; ജനറൽ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കാസർകോട്: കഴിഞ്ഞ ദിവസം കാസറഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ ജനറൽ ആശുപത്രി മാർച്ചിൽ സംഘർഷം. കാസർകോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്ത മാർച്ച് എൽ ഐ സി ഓഫീസിനു സമീപത്ത് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പ്രവർത്തകർ വശങ്ങളിലൂടെ മുന്നോട്ടോടുന്നതിനിടയിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ പോലീസ് ലാത്തി വീശി. തുടർന്ന് മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബേഡകം തലേക്കുണ്ടിലെ അഷ്‌റഫ് സഖാഫിയുടെ മകൻ മുഹമ്മദ് ഇയാസ് (9) ഇന്നലെയാണ് ശസ്ത്രക്രിയയ്ക്കിടയിൽ ജനറൽ ആശുപത്രിയിൽ മരിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0