അധ്യാപകന്റെ ലാളന മാത്രമായിരുന്നു അത്; ബാലാവകാശ കമ്മീഷൻ കേസിൽ മുൻകൂർ ജാമ്യത്തിന് പോകില്ല: കെ ടി ജലീൽ

Jul 14, 2026 - 11:57
അധ്യാപകന്റെ ലാളന മാത്രമായിരുന്നു അത്; ബാലാവകാശ കമ്മീഷൻ കേസിൽ മുൻകൂർ ജാമ്യത്തിന് പോകില്ല: കെ ടി ജലീൽ

കോഴിക്കോട്: മണ്ണാർക്കാട് അനുമോദന വേദിയിൽ വച്ച് കുട്ടികളെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കെ ടി ജലീൽ. കുട്ടിയെ വേദനിപ്പിക്കാൻ താൻ നുള്ളുകയോ അടിക്കുകയോ ചെയ്തിട്ടില്ല. മണ്ണാർക്കാട്ടെ ചടങ്ങിലെ ഏതെങ്കിലും രക്ഷിതാക്കൾക്ക് പരാതി ഉണ്ടങ്കിൽ ക്ഷമ പറയാൻ തയ്യാറാണ്. കുട്ടികളോട് പെരുമാറിയത് അധ്യാപകനെന്ന നിലയിലാണ്. അവരിൽ പൊതുവായന കുറയുന്നത് ഒരു സാമൂഹ്യ പ്രശ്നമാണ്. പരീക്ഷ കേന്ദ്രീകൃതമായി മാത്രമുള്ള പഠനമാണ് ഇന്നുള്ളത്. അതിൽ ആശങ്കയുണ്ട്. ബാലവകാശ കമ്മീഷൻ കേസെടുത്തതിൽ താൻ മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും ജയിലിൽ അടയ്ക്കട്ടെയെന്നും കെ ടി ജലീൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവ പരിപാടിക്കിടയാണ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിദ്യാർഥികളെ ശാസിച്ചത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളെ വേദിയിലേക്ക് വിളിച്ചു വരുത്തി അക്ഷരമറിയില്ലേ എന്ന് ചോദിക്കുകയും അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയുടെ ചെവിയിൽ നുള്ളുകയുമായിരുന്നു. പൊതുവേദിയിൽ വെച്ച് കുട്ടികളെ കെ.ടി. ജലീൽ അപമാനിച്ചുവെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ നേരത്തെ പ്രതികരിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0