കള്ളാടി മണ്ണിടിച്ചിൽ: തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ അഞ്ചായി
കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. ദുരന്തസ്ഥലത്ത് തുടരുന്ന ഊർജിതമായ തിരച്ചിലിനിടെയാണ് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. കഴിഞ്ഞദിവസം അപകടസ്ഥലത്തുനിന്ന് മൂന്ന് പേരുടെയും പിന്നീട് ഒരാളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആകെ മരണം അഞ്ചായത്. മരിച്ചവരിൽ ഭൂരിഭാഗവും തുരങ്കപാത നിർമാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ്. പുതിയതായി കണ്ടെത്തിയ ആളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0