കാസർകോട് ജില്ലയിൽ സ്വകാര്യ ബസ് സമരം പൂർണ്ണം; സാധാരണ യാത്രക്കാർ ദുരിതത്തിൽ

Jul 6, 2026 - 12:15
കാസർകോട് ജില്ലയിൽ സ്വകാര്യ ബസ് സമരം പൂർണ്ണം; സാധാരണ യാത്രക്കാർ ദുരിതത്തിൽ

കാസർകോട്: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെത്തുടർന്ന് സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ജില്ലയിൽ പ്രഖ്യാപിച്ച സൂചനാ പണിമുടക്ക് പൂർണ്ണം. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെയും വിവിധ തൊഴിലാളി യൂണിയനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സമരം കാരണം ജില്ലയിലെ സ്വകാര്യ ബസുകൾ പൂർണ്ണമായും സർവീസ് നിർത്തിവെച്ചു. ഇതോടെ മലയോര മേഖലകളിലും ഉൾപ്രദേശങ്ങളിലും യാത്രാക്ലേശം അതീവ രൂക്ഷമായി.

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവസേന ഡീസൽ അടിക്കാനുള്ള തുക പോലും പല സർവീസുകളിൽ നിന്നും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകൾ വ്യക്തമാക്കുന്നു. ഇതിൽ പ്രതിഷേധിച്ച് സമരാനുകൂലികൾ ഇന്ന് രാവിലെ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0