സഅദിയ്യ മീലാദ് കാമ്പയിന്‍; ഓര്‍ഗനൈസിങ് സമിതി രൂപീകരിച്ചു

Jul 6, 2026 - 10:57
സഅദിയ്യ മീലാദ് കാമ്പയിന്‍; ഓര്‍ഗനൈസിങ് സമിതി രൂപീകരിച്ചു

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ ഒരു മാസം നീണ്ട് നില്‍ക്കുന്ന മീലാദ് കാമ്പയിന്‍ വിപുലമായ പരിപാടികളുടെ നടത്തിപ്പിനുള്ള ഓര്‍ഗനൈസിങ് സമിതി രൂപീകരിച്ചു. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെസി റോഡിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമം ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പള്‍ കെ കെ ഹുസൈന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി കെ കെ ഹുസൈന്‍ ബാഖവി (ചെയര്‍മാന്‍), സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ (ജന.കണ്‍വീനര്‍), എം എ അബ്ദുല്‍ വഹാബ് (ഫിന. സെക്രട്ടറി), ഷരീഫ് സഅദി മാവിലാടം (വര്‍ക്കിംഗ് ചെയര്‍മാന്‍), കെ.പി ഹുസൈന്‍ സഅദി കെ സി റോഡ്, ലത്തീഫ് സഅദി കൊട്ടില, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (വൈസ് ചെയര്‍മാന്‍), ഉസ്മാന്‍ സഅദി (വര്‍ക്കിംഗ് കണ്‍വീനര്‍), ശറഫുദ്ദീന്‍ സഅദി, ഹാഫിള് അഹ്‌മദ് സഅദി, സൈഫുദ്ദീന്‍ സഅദി നെക്രാജെ (കണ്‍വീനര്‍), അലി അശ്കര്‍ ബാഖവി, ഇബ്രാഹിം സഅദി വിട്ടല്‍ (ജല്‍സത്തുല്‍ മൗലിദ്), സുലൈമാന്‍ കരിവള്ളൂര്‍, ഹമീദ് സഅദി ലൈബ്രറി (പ്രചരണം), ഇസ്മായില്‍ സഅദി പാറപ്പള്ളി, ശമീര്‍ ചട്ടഞ്ചാല്‍, സിദ്ദീഖ് സഅദി പേരൂര്‍, ഉമൈര്‍ ഏണിയാടി (റാലി കോര്‍ഡിനേറ്റര്‍), അശഫാക് സഅദി (ഫുഡ്), ജാബിര്‍ ആദൂര്‍, ഷാഹിദ് നെക്രാജെ (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0