കലാവിരുന്നിന് പ്രൗഢ സമാപ്തി; മുപ്പത്തിമൂന്നാമത് കാസർകോട് ജില്ല സാഹിത്യോത്സവിൽ ഉദുമ ഡിവിഷൻ ജേതാക്കൾ

Jul 6, 2026 - 10:23
Jul 6, 2026 - 10:25
കലാവിരുന്നിന് പ്രൗഢ സമാപ്തി; മുപ്പത്തിമൂന്നാമത് കാസർകോട് ജില്ല സാഹിത്യോത്സവിൽ ഉദുമ ഡിവിഷൻ ജേതാക്കൾ

കാസർകോട്: മുപ്പത്തിമൂന്നാമത് കാസർകോട് ജില്ല സാഹിത്യോത്സവിന് പ്രൗഢസമാപ്തി. ഈ മാസം 1 മുതൽ വിവിധ സാംസ്കാരിക പരിപാടികളും മത്സര പരിപാടികളുമായി സീതാംഗോളി നഗരത്തിൽ ഉത്സവ പ്രതീതിയോടെ നടന്ന സാഹിത്യോത്സവിൽ 786 പോയിൻ്റോടെ ഉദുമ ഡിവിഷൻ ജേതാക്കളായി. 589 പോയിൻ്റ് നേടി മുള്ളേരിയ ഡിവിഷൻ രണ്ടാം സ്ഥാനവും 588 പോയിൻ്റ് നേടി മഞ്ചേശ്വരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സംഗമം എസ് എസ് എഫ് കാസർകോട് ജില്ല പ്രസിഡൻ്റ് റഈസ് മുഈനിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: അബൂബക്കർ പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ, സയ്യിദ് ഹാമിദ് അൻവർ തങ്ങൾ, സയ്യിദ് ജബ്ബാർ തങ്ങൾ, സയ്യിദ് ത്വൽഹത്ത് തങ്ങൾ, മുഹമ്മദ് സഖാഫി പാത്തൂർ, ജമാൽ സഖാഫി പെർവാഡ്, അബ്ദുൽ റഹമാൻ അഹ്സനി, ബഷീർ മങ്കയം, മുഹമ്മദ് നടുബയൽ ഹാജി, സിദ്ധീഖ് സഖാഫി ബായാർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർണൂർ, അബ്ബാസ് സഖാഫി മൺട്ടമ, ബഷീർ പുളിക്കൂർ, മുഹമ്മദ് സഖാഫി കുട്ട്യാളം, സിദ്ധീഖ് സഖാഫി ഉറുമി, ഉമർ മാഹിൻ, മുഹമ്മദ് പുണ്ടൂർ, റസാഖ് ഹാജി അറഫ, സിദ്ധീഖ് ഹനീഫി, അഷറഫ് കർളെ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0