യൂണിറ്റ് സാഹിത്യോത്സവ്; ജില്ലാ ഉദ്ഘാടനം ചെടേക്കാലില്‍ സംഘടിപ്പിച്ചു
കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകശേഷികള്‍ പരിപോഷിപ്പികുന്ന സാഹിത്യോത്സവിന് ജില്ലയില്‍ തുടക്കമായി. ഫാമിലി, ബ്ലോക്ക് സാഹിത്യോത്സവുകള്‍ക്ക് ശേഷമാണ് യൂണിറ്റ് സാഹിത്യോത്സവ് നടക്കുന്നത്. ജില്ലാ ഉദ്ഘാടനം ബദിയടുക്ക ഡിവിഷനിലെ ചെടേക്കാല്‍ യൂണിറ്റില്‍ എസ്.എസ്.എഫ് കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് ശംഷാദ് ഹിമമി സഖാഫി, അബൂബക്കര്‍ ഹിമമി സഖാഫി ബെളിഞ്ച,അബ്ദുള്ള സി എ ശംസുദ്ധീന്‍ എ എസ്, നജീബ് സിഎം, നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ 570 യൂണിറ്റുകളില്‍ സാഹിത്യോത്സവ് പൂര്‍ത്തീകരിച്ച് സെക്ടര്‍ ഡിവിഷന്‍ സാഹിത്യോത്സവുകള്‍ നടക്കും. ശേഷം ജില്ല സാഹിത്യോത്സവ് ജൂലൈ 20 മുതല്‍ 27 വരെ ബദിയടുക്കയില്‍ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



