പ്രൗഢ തുടക്കം; കാസർകോട് ജില്ലാ സാഹിത്യോത്സവിന് പതാക ഉയർന്നു 

Jul 2, 2026 - 10:49
Jul 2, 2026 - 10:51
പ്രൗഢ തുടക്കം; കാസർകോട് ജില്ലാ സാഹിത്യോത്സവിന് പതാക ഉയർന്നു 

കാസർകോട്: സുന്നി വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എസ് എഫ് കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കലാ സാഹിത്യ മത്സര പരിപാടിയായ മുപ്പത്തിമൂന്നാമത് സാഹിത്യോത്സവിന് പതാക ഉയർന്നു. സ്വാഗത സംഘം ചെയർമാൻ അബ്ദുറഹ്മാൻ അഹ്സനി പതാക ഉയർത്തി. ജൂലൈ 5 വരെയാണ് സീതാംഗോളിയിൽ വെച്ച് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്. 

വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ധാർമിക കലാ-സാഹിത്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന സാഹിത്യോത്സവ് ജില്ലയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സാഹിത്യ-സാംസ്കാരിക സംഗമങ്ങളിലൊന്നാണ്. പുതിയ കാലഘട്ടത്തിൽ അറിവും അനുഭവവും കഴിവും സർഗാത്മകതയും ഒരുമിക്കുന്ന വേദിയായി സാഹിത്യോത്സവ് മാറിക്കൊണ്ടിരിക്കുകയാണ്. ഫാമിലി, ബ്ലോക്ക് സാഹിത്യോത്സവങ്ങൾക്ക് ശേഷം 543 യൂണിറ്റുകളിലും 55 സെക്ടറുകളിലും 9 ഡിവിഷനുകളിലുമായി മത്സരങ്ങൾ പൂർത്തിയാക്കിയാണ് ജില്ലാ സാഹിത്യോത്സവ് അരങ്ങേറുന്നത്. 9 ഡിവിഷനുകളിൽ നിന്നായി 2,000-ത്തിലധികം മത്സരാർത്ഥികൾ 14 വേദികളിലായി 183 മത്സരയിനങ്ങളിൽ പങ്കെടുക്കും.

സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി,സയ്യിദ് കരീം തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, റഫീഖ് സഅദി ദേലമ്പാടി, മൂസ സഖാഫി കളത്തൂർ,  ജമാൽ സഖാഫി പെർവാഡ്, റഹീസ് മുഈനി, ബാദുഷ സുറൈജി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് വേദിയിൽ 'ലോകത്തെ കണ്ട കണ്ണട: എം.എ. ഉസ്താദിന്റെ ലോകം' എന്ന വിഷയത്തിൽ സമസ്‌ത സെൻ്റിനറി സെമിനാർ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0