മിനിമം ബാങ്ക് ബാലന്‍സ് 5,000 ദിര്‍ഹമാക്കുന്നു
ദുബൈ: യു എ ഇയില്‍ നിരവധി ബേങ്കുകള്‍ സെന്‍ട്രല്‍ ബേങ്കിന്റെ പുതിയ വ്യക്തിഗത വായ്പാ ചട്ടങ്ങള്‍ പ്രകാരം മിനിമം ബാലന്‍സ് 5,000 ദിര്‍ഹമായി ഉയര്‍ത്താന്‍ ഒരുങ്ങുന്നു. നിലവില്‍ 3,000 ദിര്‍ഹമാണ് മിനിമം ബാലന്‍സ്. ജൂണ്‍ ഒന്നിനു മാറ്റം പ്രാബല്യത്തില്‍ വരും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന ഇടപാടുകാര്‍ക്ക് 25 ദിര്‍ഹം ഫീസ് ഉണ്ടാകും. 25 ദിര്‍ഹത്തിന്റെ മിനിമം ബാലന്‍സ് ഫീസില്‍ നിന്ന് ഒഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ വ്യക്തിഗത ധനസഹായമോ ഉണ്ടായിരിക്കണം. 20,000 ദിര്‍ഹമോ അതില്‍ കൂടുതലോ മൊത്തം ബാലന്‍സ് നിലനിര്‍ത്തുന്ന ഉപഭോക്താക്കള്‍ 15,000 ദിര്‍ഹമോ അതില്‍ കൂടുതലോ പ്രതിമാസ ശമ്പള കൈമാറ്റം ഉള്ളവര്‍, 5,000 ദിര്‍ഹത്തിനും 14,999 ദിര്‍ഹത്തിനും ഇടയില്‍ പ്രതിമാസ ശമ്പള കൈമാറ്റം ഉള്ളവര്‍, ക്രെഡിറ്റ് കാര്‍ഡ്, ഓവര്‍ഡ്രാഫ്റ്റ് സൗകര്യം അല്ലെങ്കില്‍ വായ്പ എന്നിവയുള്ള ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ഫീസ് ഒഴിവാക്കും. ഈ വിഭാഗങ്ങളില്‍ പെടാത്ത എല്ലാ ബേങ്ക് ഉപഭോക്താക്കളും അക്കൗണ്ട് തരം അനുസരിച്ച് 100 ദിര്‍ഹമോ 105 ദിര്‍ഹമോ ഫീസ് നല്‍കേണ്ടതുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0