സ്വര്‍ണവിലയില്‍ ഇടിവ്; പവന് 920 രൂപ കുറഞ്ഞു 

Jul 1, 2026 - 14:27
Jul 1, 2026 - 17:01
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 920 രൂപ കുറഞ്ഞു 

കൊച്ചി: ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളെ തുടർന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയായി. പവന് 920 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,03,240 രൂപയാണ്. ഇന്നലെ രാവിലെ രാവിലെ പവന് 1320 രൂപ കുറഞ്ഞിരുന്നു. കുറഞ്ഞ സ്വര്‍ണ വില ഉച്ചയോടെ തിരിച്ചു കയറിയിരുന്നു. ഇന്നലെ പവന് ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0