സമസ്ത സെന്റിനറി; ചള്ളങ്കയം യൂണിറ്റിൽ നാട്ടു ദർസിന് തുടക്കമായി

Jul 1, 2026 - 13:09
Jul 1, 2026 - 13:12
സമസ്ത സെന്റിനറി; ചള്ളങ്കയം യൂണിറ്റിൽ നാട്ടു ദർസിന് തുടക്കമായി

ചള്ളങ്കയം: സമസ്ത സെന്റിനറി സമ്മേളനത്തിൻ്റെ ഭാഗമായി കേരളത്തിലെ പതിനായിരക്കണക്കിന് യൂണിറ്റുകളിൽ നടന്ന് വരുന്ന നാട്ട് ദർസിന് ചള്ളങ്കയം യൂണിറ്റിൽ തുടക്കമായി. ധർമ്മത്തട്ക്ക സുന്നി സെൻ്ററിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ കാസർകോട് ജില്ലാ എസ് വൈ എസ് പ്രസിഡണ്ട് സയ്യിദ് കണ്ണവം തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സോൺ എസ് വൈ എസ് നേതാക്കൾ ആശംസകൾ നേർന്നു. യൂണിറ്റ് വൈ പ്രസിഡണ്ട് യൂസുഫ് സഖാഫി ബാളിഗെ നാട്ട് ദർസിന് നേതൃത്വം നൽകി. സി എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ശാഹുൽ ഹമീദ് ഹിമമി സഖാഫി, അബ്ദുൽ റഹ്മാൻ സഅദി, മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ ഖാദർ സുഹ്രി, മുഹമ്മദ് കുഞ്ഞി സഖാഫി, ജി അബ്ദുൽ ഖാദർ ഹാജി, ഡി എ മുഹമ്മദ്, എസ് എ അബ്ദുല്ല,ഇബ്രാഹിം ഹാജി, റഹീം സി എ, മമ്മാഞ്ഞി, മുഹമ്മദ് സി കെ, അബൂബക്കർ കെ, എ എം അബ്ബാസ് ഹാജി, ബി കെ ഇബ്രാഹിം, അബ്ദുല്ല ജി, അബ്ബാസ് എ എ, എ എം ശരീഫ്, അബ്ദുൽ അസീസ് ടി എ, അബ്ദുല്ല ടി വൈ, യൂസുഫ് മാള്ളം, ഒ എം മുഹമ്മദ്, ഡി കുഞ്ഞമ്മദ്, മുസ്ഥഫ ഡി എ, അബ്ദുല്ല ഒ എം, കുഞ്ഞമ്മദ് സി കെ, മുഹമ്മദ് സി എച്ച്, ഇബ്രാഹിം കറുവപ്പാടി, ഹമീദ് സി കെ, അബ്ദുൽ ഖാദർ സി എച്ച്, ഹമീദ്, സീദി, അലി തുടങ്ങി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0