എസ് വൈ എസ് ഉളുവാര്‍, പുത്തിഗെ, പെര്‍മുദെ സര്‍ക്കിള്‍ യുവ സമ്പര്‍ക്കം നാളെ
കുമ്പള: എസ്.വൈ.എസ് സംസ്ഥാന സാരഥികളുടെ സര്‍ക്കിള്‍ പര്യടന ഭാഗമായി ള്ളുവാര്‍, പുത്തിഗെ,പെര്‍മുദെ സര്‍ക്കിള്‍ യുവ സമ്പര്‍ക്കം നാളെ നടക്കും. വൈകിട്ട് 4 മണിക്ക് ഉളുവാര്‍ താജുല്‍ ഉലമ സൗധത്തില്‍ (ഉളുവാര്‍ സര്‍ക്കിള്‍), മഗ്രിബ് നിസ്‌കാരാന്തരം കളത്തൂര്‍ മദീന മഖ്ദൂമില്‍ (പുത്തിഗെ സര്‍ക്കിള്‍) രാത്രി 8 മണിക്ക് ചള്ളങ്കയം താജുല്‍ ഉലമ സൗധത്തില്‍ (പെര്‍മുദെ സര്‍ക്കിള്‍) യുവ സമ്പര്‍ക്കങ്ങള്‍ നടക്കും.
ശമീര്‍ മാസ്റ്റര്‍ കണ്ണൂര്‍ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കും. 24 ന് ഉച്ചയ്ക്ക് 2 മണിക്ക് സീതാംഗോളി റോയല്‍ ഹെറിറ്റേജില്‍ (സീതാംഗോളി സര്‍ക്കിള്‍) വൈകിട്ട് 4 മണിക്ക് ശാന്തിപള്ളത്ത് (കുമ്പള സര്‍ക്കിള്‍), രാത്രി 8 മണിക് ബംബ്രാണയില്‍ (കുമ്പോല്‍ സര്‍ക്കിള്‍) സംഗമവും നടക്കും. അബ്ദുല്‍ റഷീദ് മാസ്റ്റര്‍ നരിക്കോട് മുഖ്യ പ്രഭാഷണം നടത്തും. സര്‍ക്കിള്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും, യൂണിറ്റ് ഭാരവാഹികളും പ്രതിനിധികളായെത്തും.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



