സാഹിത്യോത്സവ് നഗരി ഉണരുന്നു; പന്തൽ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു
സീതാങ്കോളി: 33-ാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിനായി ഒരുങ്ങുന്ന പന്തലിന്റെ കാൽനാട്ടൽ കർമ്മം സീതാങ്കോളിയിൽ വെച്ച് നടന്നു. സയ്യിദ് അബ്ദുൽ കരീം അൽ ഹാദി തങ്ങൾ കാൽനാട്ടൽ കർമ്മത്തിന് നേതൃത്വം നൽകി. ജൂലൈ ഒന്നു മുതൽ അഞ്ചു വരെ 13 വേദികളിലായാണ് ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഒൻപത് ഡിവിഷനുകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിഭകൾ 180 ലേറെ മത്സരങ്ങളിൽ മാറ്റുരയ്ക്കും. മത, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സാഹിത്യോത്സവിന്റെ വിവിധ ദിവസങ്ങളിൽ സംബന്ധിക്കും. ചടങ്ങിൽ അബ്ദുൽ റഹ്മാൻ അഹ്സനി, മൂസ സഖാഫി കളത്തൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ജമാൽ സഖാഫി, സയ്യിദ് ഹൈദർ അലി അൽഹാദി, റഹീസ് മുഈനി, ബാദുഷ സഖാഫി, റസാഖ് ഹാജി അറഫ, ഉമർ മാഹിൻ കര, അലി ഹാജി അറഫ, സിദ്ധീഖ് സഖാഫി ഉറുമി, ഉമർ സഖാഫി കർണൂർ, സുബൈർ ബാഡൂർ, അബ്ബാസ് സി എ, ശരീഫ് അമ്പേരി, ഉമർ ഉപ്പിന, അബൂസാലി, മൻഷാദ് അഹ്സനി, സിദ്ധീഖ് സഖാഫി, അസീസ് അട്ടഗോളി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
1
Sad
0
Wow
0