ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ 11 വയസ്സുകാരൻ മരിച്ച നിലയിൽ 

Jun 26, 2026 - 14:03
ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ 11 വയസ്സുകാരൻ മരിച്ച നിലയിൽ 

ഈരാറ്റുപേട്ട: ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഈരാറ്റുപേട്ട തിടനാടിൽ താമസിക്കുന്ന വട്ടോടിപ്പറമ്പിൽ സുഭാഷിന്റെ മകനും തിടനാട് ഗവ.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ ആമോസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം ഉണ്ടാകുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. ശേഷം ജീവനൊടുക്കിയെന്നാണ് വിവരം. ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരനും ആ സമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടിയുടെ പിതാവുമാണ് ആമോസ് മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടേഴ്‌സ് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0