സമസ്ത സെൻ്റിനറി: നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ മദ്രസയിൽ സ്‌റ്റുഡൻ്റ്സ് അസംബ്ലി സംഘടിപ്പിച്ചു

Jun 25, 2026 - 12:22
സമസ്ത സെൻ്റിനറി: നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ മദ്രസയിൽ സ്‌റ്റുഡൻ്റ്സ് അസംബ്ലി സംഘടിപ്പിച്ചു

നെല്ലിക്കട്ട: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ ഹയർസെക്കൻഡറി സുന്നി മദ്രസയിൽ  വിപുലമായ വിദ്യാർത്ഥി അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, മദ്റസ മാനേജ്‌മെൻ്റ് പ്രതിനിധികൾ, മഹല്ല് ഭാരവാഹികൾ അസംബ്ലിയിൽ പങ്കാളികളായി. എസ് ജെ എം ജില്ലാ സെക്രട്ടറി റിഷാദ് സഖാഫി പതാക ഉയർത്തി. 'സമസ്ത:നൂറു പ്രകാശവർഷങ്ങൾ എന്ന വിഷയത്തിലുള്ള സന്ദേശ പ്രഭാഷണവും വിദ്യാർത്ഥികളുടെ തീം സോങ് ആലാപനവും നടന്നു. മധുരപലഹാര വിതരണം വിതരണത്തോടെ സമാപിച്ചു. അബ്ദുറഹീം ഹിമമി സഖാഫി, അബ്ദുൽ മജീദ് ഫാളിലി, കാദർ ആലമ്പാടി, ഹംസാർ നെല്ലിക്കട്ട, ഹാഷിം മാസ്റ്റർ വടകര, ഉനൈസ് നെല്ലിക്കട്ട സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0