'ഖുർആൻ വിസ്മയത്തിൻ്റെ ഷഡ്‌വർഷം'; ഐ ക്യു എസ് സമ്മേളനത്തിന് പ്രൗഢ സമാപ്തി

Jun 25, 2026 - 12:12
Jun 25, 2026 - 12:16
'ഖുർആൻ വിസ്മയത്തിൻ്റെ ഷഡ്‌വർഷം'; ഐ ക്യു എസ് സമ്മേളനത്തിന് പ്രൗഢ സമാപ്തി

കാസറഗോഡ്: പ്രശസ്ത വിശുദ്ധ ഖുർആൻ പഠന ഓൺലൈൻ സ്ഥാപനമായ ഐ ക്യു എസിൻ്റെ ആറാം വാർഷിക സനദ് ദാന സമ്മേളനം പ്രൗഢമായി സമാപിച്ചു. 'ഖുർആൻ വിസ്മയത്തിൻ്റെ ഷഡ് വർഷം' എന്ന പ്രമേയത്തെ ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ വിശുദ്ധ ഖുർആൻ പഠന സെഷനുകൾ നടന്നു. പൂർണ്ണമായും ഖുർആൻ മന:പാഠമാക്കിയ ആൺകുട്ടികളും പെൺകുട്ടികളുമടക്കം പത്തുപേർ ഹാഫിള് ബിരുദം സ്വീകരിച്ചു. ഹാഫിളുകളായ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പ്രത്യേക പരിപാടിയും ഐ ക്യു എസിൽ സേവനമനുഷ്ഠിക്കുന്നവർക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ചു.

സംഗമം എസ് എസ് എഫ് കേരള പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഹാഫിള് അബ്ദുസ്സലാം നിസാമി ഹാഫിളുകൾക്കുള്ള സനദ് നൽകി. ഐ ക്യു എസ് ചെയർമാൻ ഹാഫിള് മുഹമ്മദ് സജ്ജാദ് ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മുനീർ സഅദി നെല്ലിക്കുന്ന്, ഹാഫിള് ഇംതിയാസ് ഹിമമി സഖാഫി സംസാരിച്ചു. ഹാഫിള് മുഹമ്മദ് മിഖ്ദാദ് ഹിമമി സ്വാഗതവും ഹാഫിള് ശാഹുൽ ഹമീദ് ഹിമമി സഖാഫി നന്ദിയും പറഞ്ഞു. ഹാഫിള് റഫീഖ് ഹിമമി സഖാഫി, ഹാഫിള് ഉനൈസ് ഹിമമി സഖാഫി, ഹാഫിള് റിസ്‌വാൻ ഹിമമി, ഹാഫിള് മുആദ് ഹിമമി സഖാഫി, ഹാഫിള് അലി ഹിമമി സഖാഫി, ഹാഫിള് അർശാഖ്, മുമീത് അഹ്സനി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0