സമസ്ത സെന്റിനറി; ഉലമാ സമ്മേളനം ജൂലൈ 1 ന്
കുമ്പള: സമസ്ത സെന്ററിയുടെ ഭാഗമായി നടന്നുവരുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് സമാപനം കുറിച്ച് കൊണ്ടുള്ള സമസ്ത കുമ്പള മേഖല ഉലമാ സമ്മേളനം ജൂലൈ 1ന് സീതാംഗോളിയിൽ നടക്കും. സമസ്ത പിന്നിട്ട പാതകൾ, ഉലമായിന്റെ ബാധ്യത എന്നീ വിഷയങ്ങളെ അധികരിച്ച് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പ്രഭാഷണം നടത്തും. അബ്ദുൽ മജീദ് ഫൈസി കൊടിയമ്മ, അബ്ദുറഹ്മാൻ അഹ്‌സനി, റഫീഖ് സഅദി ദേലമ്പാടി, മൊയ്തു സഅദി ചേരൂർ തുടങ്ങിയവർ സംബന്ധിക്കും.
ഇത് സംബന്ധമായി ചേർന്ന മേഖല സംഗമത്തിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂർ, ജമാൽ സഖാഫി പെർവാഡ്, അബ്ബാസ് സഖാഫി മണ്ഠമ, ഷാഫി മദനി മുളിയടുക്കം, ഹമീദ് സഖാഫി മേർക്കള, മൂസ സഖാഫി പൈവളിഗെ, ഇബ്രാഹിം സഅദി ബായാർ, ഖലീൽ മദനി, ഷാഹുൽ ഹമീദ് സഅദി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0