അനുസ്മരണ പ്രാർത്ഥനാ സമ്മേളനം നാളെ സഅദിയ്യയിൽ

Jun 23, 2026 - 09:44
അനുസ്മരണ പ്രാർത്ഥനാ സമ്മേളനം നാളെ സഅദിയ്യയിൽ

ദേളി: ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന ശൈഖുനാ പി എ  ഉസ്താദ്, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ, സി കുഞ്ഞഹമ്മദ് മുസ്‌ലിയാർ തൃക്കരിപ്പൂർ, അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി എന്നിവരുടെ അനുസ്മരണ പ്രാർത്ഥനാ സമ്മേളനം സഅദിയ്യയിൽ നാളെ ബുധൻ രാവിലെ 10 മണിക്ക് നടക്കും. സയ്യിദ് ഇസ്മായിൽ ഹാദി തങ്ങൾ പാനൂർ നൂറുൽ ഉലമാ മഖാം സിയാറത്തിന് നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന പരിപാടിയിൽ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണം പ്രാർത്ഥന നടത്തും. എ പി  അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. സഅദിയ്യ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദഘാടനം ചെയ്യും. തുടർന്ന്  ഖത്‍മുൽ ഖുർആൻ മജ്‌ലിസിന് സയ്യിദ് മശ്‌ഹൂദ് തങ്ങൾ കുറാ നേതൃത്വം നൽകും. ഹുസൈൻ സഅദി കെസി റോഡ്, ഗഫ്ഫാർ സഅദി രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തും. പ്രാർത്ഥനാ സമ്മേളനത്തിന് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബദുൽ ഖാദിർ മദനി, സയ്യിദ് സയ്യിദ് ജഅ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കാത്ത്, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, എം എ അബദുൽ വഹാബ്, ഇസ്ഹാഖ് മട്ടന്നൂർ, ജാബിർ സഖാഫി തൃക്കരിപ്പൂർ, കെ കെ ഹുസൈൻ ബാഖവി വയനാട്, അബദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുറഹ്‌മാൻ സഅദി തുവ്വൂർ, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, എം എ അബദുൽ വഹാബ്, ഇസ്ഹാഖ് മട്ടന്നൂർ, സുലൈമാൻ കരിവള്ളൂർ, സയ്യിദ് ഹിബതുള്ള അഹ്‌സനി, കൊല്ലമ്പാടി അബദുൽ ഖാദിർ സഅദി, സുലൈമാൻ കരിവള്ളൂർ, ശരീഫ് സഅദി മാവിലാടം, അബദുൽ ഹമീദ് മാസ്റ്റർ ടി പി, ഇബ്രാഹിം സഅദി വിട്ടൽ, അബ്ദുൽ ലത്വീഫ് സഅദി കൊട്ടില, കരീം സഅദി എണിയാടി, ശറഫുദ്ധീൻ സഅദി, ഹാഫിള് അഹമദ് സഅദി, ഹനീഫ് അനീസ്, ഉസ്‌മാൻ സഅദി കൊട്ടപ്പുറം, ഇസ്മാഈൽ സഅദി പാറപ്പള്ളി തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0