ജില്ലാ സാഹിത്യോത്സവ്; പ്രചരണ പരിപാടികൾക്ക് തുടക്കമായി
സീതാംഗോളി: ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ സീതാംഗോളിയിൽ വെച്ച് നടക്കുന്ന മുപ്പത്തിമൂന്നാമത് കാസർകോട് ജില്ലാ സാഹിത്യോത്സവിൻ്റെ പ്രചരണ പരിപാടികൾക്ക് തുടക്കമായി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ബോർഡുകൾ അടക്കം പ്രചരണ പരിപാടികൾ വിപുലമായി നടത്താനാണ് സംഘാടകരുടെ തീരുമാനം. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സീതാംഗോളി സ്വാഗത സംഘം ഓഫീസിൽ ചേർന്ന യോഗം സ്വാഗത സംഘം കൺവീനർ മൂസ സഖാഫിയുടെ അധ്യക്ഷതയിൽ സിദ്ധീഖ് ഹാജി ഉളുവാർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി ബാദുഷ സഖാഫി, സെക്രട്ടറിമാരായ മൻഷാദ് അഹ്‌സനി, അബൂസാലി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ സാഹിത്യോത്സവിനെ വരവേൽക്കാൻ വൻ സജ്ജീകരണങ്ങളാണ് സീതാംഗോളിയിൽ ഒരുങ്ങുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0