കാസർകോട് സോൺ പ്രമേയ സമ്മേളനം; യൂണിറ്റ് പര്യടനത്തിന് ആവേശകരമായ തുടക്കം

Jun 18, 2026 - 09:33
കാസർകോട് സോൺ പ്രമേയ സമ്മേളനം; യൂണിറ്റ് പര്യടനത്തിന് ആവേശകരമായ തുടക്കം

കാസർകോട്: 2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറിയോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ സോണുകളിലും നടക്കുന്ന പ്രമേയ സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് സോൺ പ്രമേയ സമ്മേളനം ജൂൺ 19 ന് വെള്ളി വൈകുന്നേരം 6 മണിക്ക് ചെട്ടും കുഴി മർക്കസുസ്സആദയിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പറവൂർ മുഹമ്മദ് മാസ്റ്റർ,എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സിക്രട്ടറി അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. സമ്മേളന   പ്രചരണാർഥം യൂനിറ്റ് തല പര്യടനത്തിന് കാസർകോട് മാലിക് ദീനാർ മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ശാഫി സഖാഫിഏണിയാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, സി എം എ ചേരൂർ, ശംസുദ്ധീൻ കോളിയാട്, മുനീർ എർമാളം, സിറാജുദ്ദീൻ മുസ്ലിയാർ, നാസർ സഖാഫി തുരുത്തി സംബന്ധിച്ചു. കാസർകോട്, ചെങ്കള, മധൂർ സർക്കിളിലെ വിവിധ യൂനിറ്റ് പര്യടനങ്ങൾക്ക് സോൺ, സർക്കിൾ നേതാക്കൾ നേതൃത്വം നൽകി.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0