സമസ്ത സെന്റിനറി; പള്ളപ്പാടി സിറാജുൽ ഇസ്ലാം മദ്‌റസയിൽ പാരന്റ്‌സ് അസംബ്ലി സംഘടിപ്പിച്ചു
മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി മദ്‌റസകളിൽ സംഘടിപ്പിക്കുന്ന പാരന്റ്‌സ് അസംബ്ലി പള്ളപ്പാടി സിറാജുൽ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയിൽ പ്രൗഢമായി. ജമാഅത്ത് സെക്രട്ടറി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് ഹനീഫ് സഅദി കമിൽ സഖാഫി മഞ്ഞംപാറ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് അൽ വാരിസ് അബ്ദുൽ നാസർ സഖാഫി ദേലംപാടി വിഷയാവതരണം നടത്തി. ജമാഅത്ത് പ്രസിഡന്റ് ഉമര്‍ പി എം, മുഹമ്മദ് അർഷിദ് ഹിമമി സഖാഫി ഏണിയാടി, റഷീദ് സഅദി ഊജംപാടി, ഉമർ ഫാറുഖ് ബാണക്കണ്ടം, കലന്തർ പൊടിക്കളം, ഹസൈനാർ നൂഞ്ചം, ഖാസിം മദനി, അഷ്റഫ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ഉമർ സഖാഫി മയ്യളം സ്വാഗതവും അബ്ദുൽ ഹമീദ് ഫാളിലി മയ്യളം നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0