ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതിനൊന്നാം ഉറൂസ് മൂബാറക് നാളെ സമാപിക്കും
മഞ്ചേശ്വരം: മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും, സമസ്ത കേന്ദ്ര മുശാവറ അംഗവും, നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ നാലു ദിവസം നിൽക്കുന്ന പതിനൊന്നാമത് ഉറൂസ് മുബാറക് നാളെ സമാപിക്കും.
ഇന്നലെ അസർ നമസ്കാരനന്തരം നടന്ന ഹദായ സംഗമത്തിന് സയ്യിദ് ഇബ്രഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലകട്ട നേതൃത്വം നല്‍കി. മഗ്രിബ് നമസ്കാരാനന്തരം നടന്ന ജല്‍സത്തു നസീഹ പരിപാടിയില്‍ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവന്തുരുത്തി പ്രാരംഭ പ്രാർത്ഥന നടത്തി. സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസൻ പഞ്ചിക്കൽ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ഹംസക്കോയ ബാഖവി അൽ കാമിലി കടലുണ്ടി പ്രഭാഷണം നടത്തി.
സയ്യിദ് സൈഫുള്ള തങ്ങൾ ഉദ്യാവരം, സയ്യിദ് ആറ്റക്കോയ തങ്ങൾ ഫറോക്, സയ്യിദ് അഷ്‌റഫ് തങ്ങൾ മുട്ടത്തോടി, സയ്യിദ് മുസ്തഫ സിദ്ധീഖി മമ്പുറം, സയ്യിദ് ജുനൈദ് തങ്ങൾ ചൗക്കി, ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അലവി കുട്ടി സഖാഫി ഉള്ളാൾ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മൊയ്‌തു സഅദി ചേരൂർ, മുഹമ്മദലി സഖാഫി അഷ്‌അരിയ്യ, ഇബ്രാഹിം ഫൈസി കന്യാന, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഹസ്സൻ മുസ്‌ലിയാർ മുംബൈ, സുലൈമാൻ സഖാഫി ദേശാംകുളം, ഇബ്രാഹിം ഫൈസി ഉദ്യവരം, മുഹമ്മദ് സഖാഫി തോക്കെ, ഹസൻ സഅദി അൽ അഫ്ലലി, അബൂബക്കർ ലത്തീഫി എന്മൂർ, മുഹമ്മദ് സഖാഫി പാത്തൂർ, അബ്ദുൽ ഹമീദ് സഖാഫി ബാക്കിമാർ, അബ്ദുൽ ഹമീദ് സഖാഫി പാടി, ശരീഫ് ബാഖവി കാട്ടിപ്പള്ള, പള്ളികുഞ്ഞി ഹാജി ഹൊസങ്കടി, നാഷണൽ അബ്ദുല്ല, അബ്ബാസ് ഹാജി കല്ലൂർ, ഏഷ്യൻ ബാവ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. സിദ്ധീഖ് സഅദി തൗടുഗോളി സ്വാഗതവും റഊഫ് മിസ്ബഹി ബദിയടുക്ക നന്ദിയും പറഞ്ഞു.
ഇന്ന് അലുംനി മീറ്റ് നടക്കും. ശേഷം നടക്കുന്ന പ്രസ്ഥാനിക സംഗമത്തിൽ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം അധ്യക്ഷത വഹിക്കും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അബ്ദുൽ കരീം മാസ്റ്റർ ദർബർകട്ട വിഷയാവതരണം നടത്തും. വൈകിട്ട് 7 മണിക്ക് നടക്കുന്ന ജൽസത്തു തിദ്കാര്‍ സംഗമത്തിൽ സമസ്ത ഉപാദ്യക്ഷൻ അമീനുശരീഅ: സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് അഷ്‌റഫ് അസ്സഖാഫ് ആദൂരിന്റെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശവറ അംഗം എ. പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അലവി ജലാലുദ്ധീൻ അൽ ഹാദി ഉജിര, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദർ, എ. കെ. എം അഷ്‌റഫ് എം.എൽ.എ, സുലൈമാൻ കരിവെള്ളൂർ, മൂസൽ മദനി അൽ ബിഷാറ, മുഹമ്മദ് സഖാഫി പാത്തൂർ തുടങ്ങിയവർ പ്രഭാഷണം നടത്തും.
നാളെ ഞായർ രാവിലെ പത്തുമണിക്ക് മൗലിദ് മജിലിസ് നടക്കും. തുടർന്ന് അന്നദാനത്തോടുകൂടെ ഉറൂസ് മുബാറകിന് പരിസമാപ്തി കുറിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0