കുമ്പടാജെയിലെ ദുരിതം പേറിയുള്ള യാത്ര; ജെ ജെ എം കുടിവെള്ള പദ്ധതിയിൽ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ്

Jun 11, 2026 - 10:51
Jun 11, 2026 - 10:55
കുമ്പടാജെയിലെ ദുരിതം പേറിയുള്ള യാത്ര; ജെ ജെ എം കുടിവെള്ള പദ്ധതിയിൽ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ്

കുമ്പടാജെ: കുമ്പടാജെ പഞ്ചായത്തിൽ ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് കുമ്പടാജെ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് പണി ആരംഭിച്ച് വർഷത്തോളമായെങ്കിലും ജോലി ഞെരുങ്ങി നീങ്ങുകയാണ്. പൊടിപ്പള- നാട്ടക്കൽ റോഡ് മുറിച്ച് പൈപ്പ് സ്ഥാപിച്ച ഭാഗം ടാറോ, കോൺഗ്രീറ്റോ ചെയ്തു അടക്കാതെ അതേപടി തുറന്നിട്ടിരിക്കുകയാണ്. ഇതുമൂലം കാലവർഷം വന്നതോടെ ഗതാഗതം ദുസ്സഹമായിരിക്കയാണ്. രണ്ടോ മുന്നോ ജോലിക്കാരെ വെച്ച് ഒരു സുതാര്യതയും ഇല്ലാതെ വർഷത്തോളം നീട്ടികൊണ്ട് പോവുന്നതാണ് നിലവിലെ സാഹചര്യം. ജോലി സൈറ്റിൽ ഓവർസീയറെയോ, എഞ്ചിനീയറെയോ കാണാറില്ലെന്നും പഞ്ചായത്തിൻ്റെ പല ഭാഗത്തും പണി പൂർത്തീകരിക്കാതെ പാതിവഴിയിലാണെന്നും വോട്ടർ അതോറിറ്റിയുടെ നിസ്സംഗത അവസാനിപ്പിക്കണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അലി തുപ്പക്കൽ, സെക്രട്ടറി ബി ടി അബദുല്ലകുഞ്ഞി എന്നിവർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. നിലവിൽ തകർന്ന് കിടക്കുന്ന  ജില്ലാ പഞ്ചായത്ത് റോഡിന് ജെ ജെ എം പദ്ധതിയുടെ മെല്ലെപ്പോക്ക് ഏറെ വെല്ലുവിളിയാണ് വരുത്തിവെക്കുന്നത്. എത്രയും പെട്ടന്ന് മുറിച്ച് മാറ്റിയ റോഡും സൈഡിൽ സ്ഥാപിക്കുന്ന പൈപ്പ് വർക്കും ജെ ജെ എം കാരണത്താൽ തകർന്ന റോഡ് ഭാഗവും ശാസത്രീയ സംവിധാനത്തോടെ നന്നാക്കണമെന്നും അതിവേഗം ജോലി പൂർത്തീകരിക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറയിപ്പ് നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0