കുമ്പഡാജെ റോഡ് വികസനം; 'ജനകീയ വികസന സമിതി' എം എൽ എ കല്ലട്ര മാഹിൻ ഹാജിക്ക് നിവേദനം നൽകി

Jun 10, 2026 - 12:41
കുമ്പഡാജെ റോഡ് വികസനം; 'ജനകീയ വികസന സമിതി' എം എൽ എ കല്ലട്ര മാഹിൻ ഹാജിക്ക് നിവേദനം നൽകി

കുമ്പഡാജെ: കറുവൽത്തടുക്ക- നാരമ്പാടി- നേക്രമ്പാറ റോഡ് വീതി കൂട്ടി വികസപ്പിക്കിക്കാൻ വേണ്ടിയുള്ള അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് 'ജനകീയ വികസന സമിതി' കാസർഗോഡ് എം എൽ എ കല്ലട്ര മാഹിൻ ഹാജിക്ക് നിവേദനം നൽകി. ഈ ബഡ്‌ജറ്റിൽ തന്നെ അവശ്യമായ ഫണ്ട്‌ നീക്കി വയ്ക്കാൻ വേണ്ടിയുള്ള ശ്രമം ഉണ്ടാകണമെന്നും ഈ ഇതോടൊപ്പം പൊടിപള്ള- കുമ്പടാജെ- ബെളിഞ്ച- നട്ടക്കല്ല് റോഡ് കൂടുതൽ വികസനം സാധ്യമാക്കാൻ വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും റോഡ് പൊതുമരാമത്ത് വകുപ്പിലേക്ക് ഏറ്റെടുക്കാൻ എം എൽ എ ഇടപെടമെന്നും ജനകീയ കമ്മറ്റി ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ  നടത്തുമെന്ന് എം എൽ എ കല്ലട്ര മാഹിൻ ഹാജി ജനകീയ കമ്മറ്റിക്ക് ഉറപ്പ് നൽകി.

ജനകീയ വികസന സമിതി കമ്മിറ്റി അംഗങ്ങളായ അഡ്വ: പ്രസന്ന കുമാർ,  ഫാറൂഖ് കുമ്പടാജെ, ഹരീഷ ഗോസാടാ, നാരായണ ഗോസാട, ലത്തീഫ് സി കെ നരമ്പാടി, അബ്ദുൽ റസാഖ് ടി എം, ശങ്കർ പട്ടാളി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0