സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി ഉറൂസ്; ദക്ഷിണ മേഖല സംയുക്ത ജമാഅത്ത് അനുസ്മരണ സംഗമം പ്രൗഢമായി
മഞ്ചേശ്വരം: മള്ഹർ ശില്പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പൊസോട്ട് തങ്ങളുടെ ഉറൂസ് മുബാറക്ക് നാളെ മുതൽ 14 വരെ മള്ഹറിൽ വിപുലമായി നടക്കും. ഉറൂസിൻ്റെ ഭാഗമായി കാസറഗോഡ് ജില്ല ദക്ഷിണ മേഖല സംയുക്ത ജമാഅത്ത് സംഘടിപ്പിച്ച പൊസോട്ട് തങ്ങൾ അനുസ്‌മരണം പ്രൗഢമായി സമാപിച്ചു. കുണ്ടംകുഴി നൂറാനിയ മദ്റസയിൽ നടന്ന പരിപാടി സംയുക്ത ജമാഅത്ത് പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ ഉദ്ഘാടനം ചെയ്തു.
ഹസൈനാർ മദനി കുണ്ടംകുഴി, റഫീഖ് സഖാഫി ചേടിക്കുണ്ട്,അബ്ദുള്ള കുഞ്ഞി തലേക്കുന്ന്, കെ കെ അബ്ബാസ് ചേടിക്കുണ്ട്, ഹാരിസ് സഅദി നെല്ലിയടുക്കം, റാഷിദ് ഹിമമി സഖാഫി ബംഗളം, സി എ മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാൻ മരുതടുക്കം, സിദ്ദിഖ് സഖാഫി കുണ്ടംകുഴി തുടങ്ങിയവർ സംബന്ധിച്ചു. സയ്യിദ് മുബശ്ശിർ അൽ ഹാദി തങ്ങൾ സമാപന പ്രാർത്ഥന നിർവഹിച്ചു. അഷ്റഫ് സഖാഫി തലേക്കുന്ന് സ്വാഗതവും റഹീം കരിവേടകം നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0