സമസ്ത സെൻ്റിനറി; മുള്ളേരിയ സോൺ പ്രമേയ സമ്മേളന വിളംബര ജാഥ 11ന്

Jun 9, 2026 - 12:47
സമസ്ത സെൻ്റിനറി; മുള്ളേരിയ  സോൺ പ്രമേയ സമ്മേളന വിളംബര ജാഥ 11ന്

മുള്ളേരിയ: സമസ്ത സെൻ്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോണിൻ്റെ നേതൃത്വത്തിൽ ജൂൺ 12ന് പള്ളത്തൂരിൽ നടക്കുന്ന പ്രമേയ സമ്മേളനം വിളിച്ചോതി വിളംബര വാഹന ജാഥ 11 ന് വ്യാഴാഴ്ച നടക്കും. സോൺ പരിധിയിലെ മുഴുവൻ യൂണിറ്റുകളിലും പര്യടനം നടത്തും. ബാവിക്കര മഖാം പരിസരത്തു നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ ആദൂരിൽ സമാപിക്കും. കേരള മുസ്ലിം ജമാഅത് സോൺ പ്രസിഡൻ്റ് സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ അസ്സഖാഫ് ജാഥാ നായകൻ ജമാലുദ്ദീൻ സഖാഫി ആദൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട് അദ്ധ്യക്ഷത വഹിക്കും. റഫീഖ് സഅദി ദേലംപാടി, ഹാരിസ് ഹിമമി സഖാഫി പരപ്പ, ഹല്ലാജ സഖാഫി ആദൂർ, സവാദ് ആലൂർ, ഹാഫിസ് സജ്ജാദ് സഖാഫി, അഷ്റഫ് സഖാഫി അഡൂർ സംസാരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0