അംഗഡിമുഗർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു 

Jun 7, 2026 - 12:23
അംഗഡിമുഗർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു 

അംഗഡിമുഗർ: ലോക പരിസ്ഥിതി ദിനത്തിൽ അംഗഡിമുഗർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂളിന് ഫലവൃക്ഷ തൈ നൽകി രക്ഷിതാവ് മാതൃകയായി. അംഗഡിമുഗർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് സുജഹുദീൻ, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ദുൽഹിസ എന്നിവരുടെ പിതാവ് മുഹമ്മദ് ഫാറൂഖാണ് വിലപിടിപ്പുള്ള മുന്തിയ ഇനം അഞ്ചോളം തൈകൾ സ്കൂളിന് സമ്മാനിച്ചത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പ്രസംഗ മത്സരം, പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രധാന അധ്യാപിക കെ വി ഭാനു, പി ടി എ പ്രസിഡന്റ് ബഷീർ കൊട്ടുടൽ, റസാക് തോണി, അധ്യാപകരായ ബി എം സയീദ്, ജയറാം, ശശിധര കെ, ആമിന കോഴിക്കോടൻ, പി കെ ഷാഹിന കെ സബിൻ നേതൃത്വം നൽകി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0