കുമ്പഡാജെ റോഡ് വികസനം; ജനകീയ വികസന സമിതി ജില്ല പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി 

Jun 5, 2026 - 14:03
Jun 5, 2026 - 14:07
കുമ്പഡാജെ റോഡ് വികസനം; ജനകീയ വികസന സമിതി ജില്ല പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി 

കാസറഗോഡ്: പൊടിപ്പള- കുമ്പടാജെ- ബെളിഞ്ച -നാട്ടക്കല്ല് ജില്ല പഞ്ചായത്ത് റോഡ് വികസനത്തിനു വേണ്ടി രൂപീകരിച്ച 'ജനകീയ വികസന സമിതി' പ്രധിനിധികൾ കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ സാബു എബ്രഹാമിന് നിവേദനം നൽകി. റോഡിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ചു ബോധിപ്പിക്കുകയും അടിയന്തര പരിഹാരം ആവശ്യപ്പെടുകയും ചെയ്തു. റോഡിന്റെ പ്രവർത്തികൾ വേഗത്തിൽ ആരംഭിച്ച് റീട്ടാറിങ്  അടക്കമുള്ള ജോലികൾ തീർത്ത് ഗതാഗത യോഗ്യമാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ സാബു എബ്രഹാം ഉറപ്പു നൽകി. റോഡ് വികസനത്തിൽ ജില്ല പഞ്ചായത്ത്‌ പൂർണ്ണ സഹകരണം നൽകുമെന്നും കൂടുതൽ വികസനം സാധ്യമാക്കാൻ ആവശ്യമെങ്കിൽ റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കുകയാണെങ്കിൽ പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള കാര്യങ്ങളടക്കം ചെയ്യുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജനകീയ സമിതിക്ക് ഉറപ്പ് നൽകി. ജനകീയ സമിതി അംഗങ്ങളായ അഡ്വ. പ്രസന്നകുമാർ, ഡോ: വേണുഗോപാൽ കെ, ഫാറൂഖ് കുമ്പടാജേ, നാരായണ ഗോസാട (റിട്ട.തഹസീൽദാർ), അബ്ദുൽ റസാഖ് ടി എം, ഹരീഷ ഗോസാട, ശങ്കര പാട്ടാളി അഗൽപാടി (റിട്ട. ജെ എസ് പൊതുമരാമത്ത്) എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0