പരിസ്ഥിതി ദിനാചരണം; വിവിധ പദ്ധതികളുമായി മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ
മുഹിമ്മാത്ത്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി വിവിധ പദ്ധതികളുമായി മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ. വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ 'ഇല' എന്ന പേരില്‍ ലീഫ് എക്സിബിഷൻ, ലീഫ് ആർട്ട്, പോസ്റ്റർ രചന മത്സരം, പേരറിയാം മരമറിയാം, പൂമ്പാറ്റക്കൊരു പൂന്തോട്ടം, പരിസ്ഥിതി ഗാനാലാപനം, എന്റെ മരം, പ്രകൃതിക്കൊരു പുതു ജീവൻ, തുടങ്ങി വിവിധ പരിപാടികൾ നടക്കും. ക്ലബ്ബ് കോഡിനേറ്റർമാരായ രേഷ്മ, അശ്വതി, സുസ്മിത, നൗഷീദ, ശിവ കുമാർ, ലീലാ വതി, സുസ്മി സുരേഷ് നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0