പരിസ്ഥിതി ദിനം; കളത്തൂർ മദീന മഖ്ദൂം മദ്റസത്തുൽ ബദ്രിയ്യയിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി
കളത്തൂർ: ജൂൺ അഞ്ച് പരിസ്ഥിതി ദിന ഭാഗമായി മദീന മഖ്ദൂം മദ്റസത്തുൽ ബദരിയ്യയിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. മരം നടൽ, ഭൂമിക്കൊരു കുട, പരിസ്ഥിതി ക്വിസ്, വീഡിയോ മത്സരം, ക്ലിക്ക്, ബോധനം, പോസ്റ്റർ രചന, മാസിക നിർമ്മാണം തുടങ്ങി പരിസ്ഥിതി വാരാചരണ ഭാഗമായി വിവിധ പരിപാടികൾ സുന്നി ബാലസംഘം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കും. മദ്രസ പരിസരം വൃത്തിയാക്കൽ, മര തൈകൾ നട്ടുപിടിപ്പിക്കൽ, മരത്തൈകൾക്ക് കവചമൊരുക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മദ്റസ സദർ മുഅല്ലിം കെ എം കളത്തൂർ അധ്യക്ഷത വഹിച്ചു. സുലൈമാൻ സഖാഫി ദേശാങ്കുളം ഉദ്ഘാടനം ചെയ്‌തു. സിറാജ്ജുദ്ദീൻ അഹ്സനി, ഉമൈർ ഹിമാമി സഖാഫി പ്രസംഗിച്ചു. ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, മുഹമ്മദ് ലിബാൻ, മുഹമ്മദ് ശറഫുദ്ധീൻ, മുഹ്യദ്ദീൻ ശാസിൽ, സഹദ് അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഉവൈസ് സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0