കാസർകോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എസ് എസ് എഫ്

Jun 4, 2026 - 17:51
Jun 4, 2026 - 17:53
കാസർകോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എസ് എസ് എഫ്

കാസർകോട്: ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളും ഹോസ്റ്റൽ സംവിധാനവും ഉറപ്പാക്കാണമെന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യഐക്യദാർഢ്യവുമായി എസ് എസ് എഫ്. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതവും നിലവാരമുള്ളതുമായ ഹോസ്റ്റൽ സംവിധാനവും ഉറപ്പാക്കാൻ ഇതുവരെ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നത് അത്യന്തം പ്രതിഷേധാർഹമാണ്. ആരോഗ്യ മേഖലയിലെ നാളെയുടെ കരുത്തായി മാറേണ്ട വിദ്യാർത്ഥികൾ ഇന്ന് താമസത്തിനും പഠനത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുന്നത് അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികളുടെ ക്ഷേമത്തോടും വിദ്യാഭ്യാസ അവകാശത്തോടും കാണിക്കുന്ന ഈ അനാസ്ഥ അവസാനിപ്പിക്കണം. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് അടിയന്തരമായി ഹോസ്റ്റൽ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സംവിധാനങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. ഭാവിയിലെ ആരോഗ്യപ്രവർത്തകരെ അവഗണിക്കുന്ന സമീപനം തിരുത്തുകയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയും ചെയ്യണം. നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കുന്നത് അവരുടെ ഭാവിയെ മാത്രമല്ല, നാളെയുടെ ആരോഗ്യ സംവിധാനത്തെയും ദുർബലപ്പെടുത്തുന്നതാണെന്നും എസ് എസ് എഫ് ജില്ലാ ക്യാമ്പസ്  സിണ്ടിക്കേറ്റ് അഭിപ്രായപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0