മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് സർക്കാർ 14 ലക്ഷം രൂപ ധനസഹായം നൽകും
തിരുവനന്തപുരം: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ 14 ലക്ഷം രൂപ വീതം ധനസഹായം നൽകും. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തൃശൂർ പൂരത്തോടനുബന്ധിച്ച് മുളകുന്നത്തുകാവ് മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിർമാണ പുരയിലുണ്ടായ സ്ഫോടനത്തിൽ 16 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മേഖലയിലെ 321 വീടുകൾക്ക് നാശമുണ്ടായതായും കണ്ടെത്തിയിരുന്നു. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി തയ്യാറാക്കിയ വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ദുരന്തത്തിൽ ആകെ മൂന്ന് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0