സാമ്പത്തിക സ്ഥിതി അവലോകനം; സര്‍ക്കാരിന്റെ ധവള പത്രത്തിലെ വാദങ്ങള്‍ ഖണ്ഡിച്ച് എല്‍ ഡി എഫ് ബദല്‍ ധവളപത്രമിറക്കും
തിരുവനന്തപുരം: സർക്കാരിന്റെ ധവളപത്രത്തിലെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിക്കുന്ന വാദങ്ങൾ ഖണ്ഡിച്ച് ബദൽ ധവളപത്രമിറക്കാൻ എൽ ഡി എഫ് തീരുമാനം. ഇടതു സർക്കാർ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുള്ള ധവളപത്രം ഇന്നാണ് നിയമസഭയിൽ സമർപ്പിച്ചത്. മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സർക്കാർ അധികാരത്തിൽ വന്ന ശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതിയ യു ഡി എഫ് സര്‍ക്കാറിനു മുന്നില്‍ കടുത്ത ധനകാര്യ പ്രതിസന്ധി നിലനില്‍ക്കുന്നതായി നിയമസഭയില്‍ വച്ച ധവള പത്രം വ്യക്തമാക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0