ജില്ല സാഹിത്യോത്സവ്; സീതാംഗോളിയിൽ സഹകരണ സമിതി രൂപീകരിച്ചു

Jun 3, 2026 - 12:10
ജില്ല സാഹിത്യോത്സവ്; സീതാംഗോളിയിൽ സഹകരണ സമിതി രൂപീകരിച്ചു

സീതാംഗോളി: ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ സീതാംഗോളിയിൽ നടക്കുന്ന എസ് എസ് എഫ് കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സഹകരണ സമിതി രൂപീകരിച്ചു. സീതാംഗോളി അറഫ മസ്ജിദിൽ നടന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്‌ദുൽ ഖാദർ സഖാഫി മൊഗ്രാലിൻ്റെ അധ്യക്ഷതയിൽ സ്വാഗത സംഘം കൺവീനർ മൂസ സഖാഫി കളത്തൂർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല സെക്രട്ടറി ഹാരിസ് ഹിമമി പരപ്പ, എസ് എസ് എഫ് കാസർകോട് ജില്ല സെക്രട്ടറി മൻഷാദ് അഹ്‌സനി, ഇർഷാദ് കളത്തൂർ, ഡിവിഷൻ ഭാരവാഹികളായ നസീർ ഹിമമി, രിഫാഇ ഹിഷാമി, സയ്യിദ് ഹൈദർ ഞങ്ങൾ, സ്വാഗതസംഘം ഉപദേശക സമിതി അംഗം അലി അറഫ തുടങ്ങിയവർ സംബന്ധിച്ചു.

പ്രാദേശിക സഹകരണ സമിതി- ചെയർമാൻ: അബ്ബാസ് സി എ. കൺവീനർ: റൗഫ് എം എസ് ഫിനാൻസ്. കൺവീനർ: റസാഖ് ഹാജി. സാഹിത്യോത്സിവിനെ വരവേൽക്കാനുള്ള വൻ സജ്ജീകരണങ്ങളാണ് സീതാംഗോളിയിൽ നടക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0