പ്രവേശനോത്സവത്തിനിടെ കുട്ടികൾക്കായി മിഠായി മേശപ്പുറത്തിട്ട സംഭവം; വി മുരളീധരനെതിരെ വിമർശനം
തിരുവനന്തപുരം: കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവത്തിനിടെ വി മുരളീധരന്‍ എംഎല്‍എ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ വിമർശനം വ്യാപകമാവുന്നു. കുട്ടികളുടെ കയ്യില്‍ മിഠായി നല്‍കാതെ കവറില്‍ നിന്നും മേശപ്പുറത്തേക്ക് ഇട്ടു കൊടുക്കുത്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാമായിരുന്നുവെന്നും മുരളീധരന്‍ നിലപാട് വ്യക്തമാക്കണമെന്നും മുന്‍മന്ത്രി വി ശിവന്‍കുട്ടി വിമർശിച്ചു. എംഎല്‍എ മാടമ്പിമാരെ പോലെ പെരുമാറി. കേരളത്തെ നാണം കെടുത്തുന്ന പെരുമാറ്റമാണിത്. രാഷ്ട്രീയം നോക്കിയല്ല, ദൃശ്യം കണ്ടപ്പോളുള്ള വേദനയില്‍ പറയുന്നതാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് മിഠായി വിതരണത്തിന്റെ വീഡിയോ പുറത്തുവന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0