'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് പിന്തുണയുമായി മഅ്ദിൻ പബ്ലിക് സ്കൂൾ പ്രവേശനോത്സവം

Jun 2, 2026 - 13:25
'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് പിന്തുണയുമായി മഅ്ദിൻ പബ്ലിക് സ്കൂൾ പ്രവേശനോത്സവം

മലപ്പുറം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള മഅ്ദിൻ പബ്ലിക് സ്കൂൾ പ്രവേശനത്തോത്സവം ശ്രദ്ധേയമായി. പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ആറായിരത്തോളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഒന്നടങ്കം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി. കുരുന്നു മനസ്സുകളിൽ ലഹരിയുടെ ഭീകരതയെക്കുറിച്ച് ബോധ്യമുണ്ടാക്കാനും ചെറുപ്രായത്തിൽ തന്നെ ലഹരിയോട് വിരക്തി സൃഷ്ടിക്കാനും ബോധവൽക്കരണങ്ങൾ നടന്നു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ച് മഅ്ദിൻ ഡി-അഡിക്ഷൻ സെന്ററായ മിംഹാറിന്റെ കീഴിൽ വിപുലമായ ക്യാമ്പയിനുകൾ ക്യാമ്പസുകളിൽ സംഘടിപ്പിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0