ചള്ളങ്കയം എം ഐ എ എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി 

Jun 2, 2026 - 12:42
ചള്ളങ്കയം എം ഐ എ എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി 

ധർമ്മത്തട്ക്ക: ചള്ളങ്കയം എം ഐ എ എൽ പി സ്കൂൾ പ്രവേശനോത്സവം ആവേശമായി. തോരണങ്ങളും അലങ്കാര വസ്തുക്കളും ഉപയോഗിച്ചുള്ള വേദി വർണ്ണാഭമായി. രണ്ട് മാസത്തെ വേനലവധി കഴിഞ്ഞ് അറിവിന്റെ ലോകത്തേക്ക് പുത്തനുടുപ്പും പുതിയ ബാഗുമായി എത്തിയ നവാഗതരുൾപ്പെടെയുള്ള വിദ്യാർത്ഥികളെ വരവേൽക്കാൻ അധ്യാപകരും സ്കൂൾ മാനേജരും പി ടി എ അംഗങ്ങളും സന്നിഹിതരായിരുന്നു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറും സ്കൂൾ മാനേജരുമായ എസ് എ അബ്ദുല്ല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശാഹുൽ ഹമീദ് ഹിമമി സഖാഫി, അബ്ദുൽ ഖാദർ സുഹ് രി, കന്തലായം ഇബ്രാഹിം, അഷ്റഫ് ജലാലി, ഉബൈദ് സഖാഫി, സജിനി ടീച്ചർ, വിദ്യ ടീച്ചർ, ആമിന ടീച്ചർ, ഡി എ മുഹമ്മദ് ആശംസകൾ നേർന്നു. സി എം ഹൈദർ, ഡി എ മുസ്തഫ, അബ്ദുൽ ഖാദർ സംബന്ധിച്ചു. സ്കൂൾ എച്ച് എം വിനോദ് മാസ്റ്റർ സ്വാഗതവും സജിനി ടീച്ചർ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0