മിൽമ പാൽ പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ

Jun 1, 2026 - 14:40
മിൽമ പാൽ പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാലു രൂപയാണ് വർദ്ധിച്ചത്. മഞ്ഞ കവർ പാൽ: 27 രൂപ, നീല കവർ പാൽ: 30 രൂപ, ഓറഞ്ച് കവർ പാൽ: 30 രൂപ, പച്ച കവർ പാൽ: 32 രൂപ, കൗ മിൽക്ക് - ഒരു ലിറ്റർ ബോട്ടിൽ: 75  രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ്: 45 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഇതോടെ ഒരു ലിറ്റർ പാലിന് വില (നീല കവർ) 56 രൂപയാകും. തൈര് ലിറ്ററിന് 10 രൂപ വർദ്ധിച്ചു. വർദ്ധനയിൽ മൂന്നു രൂപ 35 പൈസ (83.75 ശതമാനം) ക്ഷീരകർഷകർക്കും 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും. ക്ഷീര കർഷകരിൽ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റർ പാലിന് 43.39 രൂപ നൽകണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു. 

ഉൽപാദനച്ചെലവ് വർദ്ധിച്ചതും വരുമാനം കുറഞ്ഞതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് പാൽവില വർദ്ധിപ്പിച്ചതെന്ന് മിൽമ അറിയിച്ചു. ഗൾഫ് മേഖലയിലെ പ്രതിസന്ധികളും ഇന്ധന വിലക്കയറ്റവും പാലിന്റെയും പാൽ ഉൽപന്നങ്ങളുടെയും ഗതാഗതം, വിതരണം, പാക്കേജിങ് ചെലവുകൾ എന്നിവയും കുത്തനെ ഉയരാൻ കാരണമായി. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബറിലായിരുന്നു. ലിറ്ററിന് ആറു രൂപയാണ് അന്ന് വർദ്ധിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0