എസ് എസ് എഫ് മധൂർ സെക്ടർ സാഹിത്യോത്സവിന് നാളെ തുടക്കമാവും 

May 29, 2026 - 17:44
എസ് എസ് എഫ് മധൂർ സെക്ടർ സാഹിത്യോത്സവിന് നാളെ തുടക്കമാവും 

മധൂർ: എസ് എസ് എഫ് മധൂർ സെക്ടർ സാഹിത്യോത്സവിന് നാളെ പട്ല മശ്രിഖുൽ ഉലൂം, മർഹും സി എച്ച് മുഹമ്മദ് കുഞ്ഞി നഗറിൽ തുടക്കമാകും. രാവിലെ 8 മണിക്ക് യുസുഫ് മുസ്‌ലിയാർ പട്ലയുടെ നേതൃത്വത്തിൽ വലിയ ജുമാ മസ്ജിദ് മഖാം സിയാറത്തോടെ പരിപാടികൾ ആരംഭിക്കും. സ്വാഗതസംഘം ചെയർമാൻ ബാപിഞ്ഞി ഹാജി പതാക ഉയർത്തും. രാത്രി 7:30ന് റാഷിദ് ബുഖാരി പ്രഭാഷണം നടത്തും. ഞായർ രാവിലെ അധ്യാപകനും പത്രപ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ പുറച്ചേരി സാഹിത്യോത്സവ് ഉദ്ഘാടനം നിർവഹിക്കും. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷാഹിദ് തൃക്കരിപ്പൂർ പ്രമേയ പ്രഭാഷണം നടത്തും. രാത്രി 8 മണിക്ക് സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ സെക്രട്ടറി സകരിയ അഹ്സനി അനുമോദന പ്രഭാഷണം നടത്തും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0