സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞു; ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതോടെ ലോക്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണറുടെ സെക്രട്ടറിക്ക് കൈമാറി. സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ അംഗീകരിക്കുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേര്‍ന്ന് ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. സിദ്ധരാമയ്യ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതോടെ മുന്‍ ധാരണ പ്രകാരമാണ് മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറുന്നത്. രാഹുൽ ഗാന്ധി സിദ്ധരാമയ്യയെ കണ്ട് രാജിവെയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റ് നല്‍കി സിദ്ധരാമയ്യയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് കോൺഗ്രസ് നീക്കം. 2023 മെയ് 20നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0