ബി ഫ്രണ്ട് ക്യാമ്പ്; മുഹിമ്മാത്ത് സേഫ് ഹോമിലേക്ക് പെരുന്നാൾ അപ്പങ്ങൾ എത്തിച്ച് മദീന മഖ്ദൂം മദ്റസ വിദ്യാർത്ഥികൾ
കളത്തൂർ: മദീന മഖ്ദൂം അൽ മദ്രസത്തുൽ ബദരിയ്യ സുന്നി ബാല സംഘം വിദ്യാർത്ഥികൾ ബി ഫ്രണ്ട് വെക്കേഷൻ ക്യാമ്പ് ഭാഗമായി ബലിപെരുന്നാൾ ദിനത്തിൽ മുഹിമ്മാത്ത് സേഫ് ഹോം അന്തേവാസികൾക്ക് പെരുന്നാൾ അപ്പങ്ങൾ എത്തിച്ചു. പഠന ക്യാമ്പ് ഭാഗമായി നടന്നുവരുന്ന വ്യത്യസ്ത സെഷനിലെ ഭാഗമായുള്ള ഖിദ്മയുടെ ഭാഗമായാണ് മദ്രസ പരിധിയിലെ വീടുകളിൽ നിന്ന് അപ്പങ്ങൾ ശേഖരിച്ച് മുഹിമ്മാത്തിലേക്ക് എത്തിച്ചത്.
ബി ഫ്രണ്ട് ക്യാമ്പിന്റെ ഭാഗമായി ഹദീസ് പഠനം, ഖുർആൻ പഠനം, മാതൃകദർസ്, സേവനം, രോഗ സന്ദർശനം, കയ്യെഴുത്ത് മാസിക, കിണ്ടർ ജോയ് തുടങ്ങി 20 ലേറെ പദ്ധതികളാണ് മദീന മഖ്ദൂം മദ്രസയിൽ പൂർത്തിയാക്കിയത്. സദർ മുഅല്ലിം കെ.എം കളത്തൂർ, സുലൈമാൻ സഖാഫി ദേശാങ്കുളം, സിറാജുദ്ദീൻ അഹ്സനി, ഉമൈർ ഹിമമി സഖാഫി, ആരിഫ് ഹാഷിമി കളത്തൂർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, മുഹ്യദ്ദീൻ ശാസിൽ, അഹ്മദ് റബീഹ് സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0