അമേരിക്കയുടെ വെടിനിര്‍ത്തല്‍ ലംഘനം; പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ലെന്ന് മുജ്തബ ഖമനയി

May 26, 2026 - 14:24
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ലംഘനം; പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ലെന്ന് മുജ്തബ ഖമനയി

ടെഹ്‌റാൻ: തെക്കന്‍ ഇറാനില്‍ നടന്ന ആക്രമത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഐആര്‍ജിസി വ്യക്തമാക്കുന്നത്. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചിട്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി.

ഇറാന്‍- യുഎസ് സമാധാന കരാറിലെത്തിയാല്‍ ഇസ്രായേലും പാകിസ്താന്‍ അടക്കമുള്ള അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനായി അബ്രഹാം കരാറില്‍ ഒപ്പിടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ഈ ആവശ്യം തള്ളിയാതായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. പാകിസ്താന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളുമായി അബ്രഹാം കരാര്‍ ചേര്‍ന്നുനില്‍ക്കുന്നില്ലെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0