മുനമ്പം ഭൂമി വഖഫ് രജിസ്റ്റർ ചെയ്ത സംഭവം നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വഖഫ് ബോർഡിൽ മുനമ്പം ഭൂമി രജിസ്റ്റർ ചെയ്ത നടപടിയെ നിയമപരമായി സർക്കാർ നേരിടുമെന്ന് മുഖ്യമന്ത്രി. എന്തിനാണ് പോർട്ടലിൽ പെടുത്തിയതെന്ന് ജനങ്ങളോട് പറയേണ്ടതാണെന്നും ഇക്കാര്യം സർക്കാർ നിയമപരമായി പരിശോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിക്കും വഖഫ് ഭൂമിയാണെന്ന് എസ്റ്റാബ്ലിഷ് ചെയ്താൽ ഇവർ കൈയേറ്റക്കാരാണ്. ഇവരെ ഒഴിപ്പിക്കാൻ കോടതിക്കും സർക്കാരിനും ബുദ്ധിമുട്ടായിരിക്കും. മുനമ്പം നിവാസികളെ യാതൊരു കാരണവശാലും കുടിയൊഴിപ്പിക്കില്ല. അവർക്ക് പൂർണ്ണസംരക്ഷണം നൽകും. മുൻ സർക്കാരിന്റെ കാലത്തെ വഖഫ് ബോർഡ് ഭരണമൊഴിയുന്നതിന് തൊട്ടുമുമ്പ് മുനമ്പത്തെ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് പുതിയ സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കാനാണ്. ഈ വിഷയത്തിൽ വേഗത്തിൽ പരിഹാരം കണ്ടെത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഈ നടപടി കാരണം കാലതാമസം നേരിടും. മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ ഭൂമിക്ക് നികുതി അടയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉടൻ ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0