കാസര്‍ഗോഡ് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുതുമുഖം

കുമ്പള: കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളില്‍ രണ്ടുവീതം ലിഫ്റ്റും കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് എസ്‌കലേറ്ററുകളും സ്ഥാപിക്കുമെന്നും കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളില്‍ മേല്‍നടപ്പാലം പണി പുരോഗമിക്കുന്നതായും റെയില്‍വേ അധികൃതര്‍ പാലക്കാട് ഡിവിഷനിലെ എംപിമാരുടെ യോഗത്തില്‍ അറിയിച്ചു.
ചെറുവത്തൂര്‍, നീലേശ്വരം, കുമ്പള, ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. നീലേശ്വരം സ്റ്റേഷനില്‍ ഇലക്ട്രോണിക് ട്രെയിന്‍ ഇന്‍ഡിക്കേറ്റര്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ കരാര്‍ നല്‍കി. കാസര്‍കോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍ ഇവ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. നീലേശ്വരം സ്റ്റേഷനില്‍ കോച്ച് ഗൈഡന്‍സ് ഡിസ്പ്ലേ ബോര്‍ഡും സ്ഥാപിക്കും. കാസര്‍കോട്ട് അടുത്തിടെ ഇത് സ്ഥാപിച്ചിട്ടുണ്ട്.
മഞ്ചേശ്വരം, ഉപ്പള, കുമ്പള, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ സ്റ്റേഷനുകളിലെ മൈക്ക് സംവിധാനം മാറ്റാനും നടപടിയായി. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്റെ നവീകരണവും പുരോഗമിക്കുകയാണ്.
What's Your Reaction?






