എസ് എസ് എഫ് പൈവളികെ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപ്‌തി
പൈവളികെ: രണ്ടു ദിവസങ്ങളിലായി പൈവളികെ അഹ്ദൽ നഗറിൽ നടന്ന എസ് എസ് എഫ് പൈവളികെ സെക്ടർ സാഹിത്യോത്സവിന് സമാപ്‌തിയായി. 8 യൂണിറ്റുകളിൽ നിന്നായി 240 പേരാണു വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. അവസാന പോരാട്ടത്തിൽ 546 പോയിന്റ് നേടി കന്നാടിപാറ യൂണിറ്റ് ഒന്നാം സ്ഥാനത്തെത്തി. അട്ടഗോളി രണ്ടാം സ്ഥാനവും ശാന്തിയോട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ സയ്യിദ് ആരിഫ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. മഞ്ചേശ്വരം എംഎൽഎ എംകെഎം അഷറഫ് ഉദ്ഘാടനം ചെയ്തു. സെക്ടർ സെക്രട്ടറി അനസ് മുസ്ലിയാർ കയർകട്ടെ അധ്യക്ഷത വഹിച്ചു. അസീസ് കളായി ആശംസ പ്രസംഗം നടത്തി. എസ് വൈ എസ് കാസർകോട് ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ അനുമോദന പ്രഭാഷണം നടത്തി. മസ്ജിദ് ഖത്തീബ് മുഹമ്മദ് സഖാഫി തോകെ, മൂസ സഖാഫി പൈവളികെ, മുനീർ ഹിമമി സഖാഫി പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0