മന്ത്രി കെഎം ഷാജിക്കെതിരെ വർഗീയ പരാമർശം; പൊലീസുകാരനെ സസ്പെന്റ് ചെയ്തു

May 23, 2026 - 13:21
മന്ത്രി കെഎം ഷാജിക്കെതിരെ വർഗീയ പരാമർശം; പൊലീസുകാരനെ സസ്പെന്റ് ചെയ്തു

കാസർകോട്: ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ മന്ത്രി കെഎം ഷാജിയെ വർഗീയ വാദിയെന്ന് അധിക്ഷേപിച്ച് പോസ്റ്റിട്ട പൊലീസുകാരനെ സസ്പെന്റ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെയാണ് സസ്പെന്റ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് സ്റ്റേഷനിൽ ലഭിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചർച്ചക്കിടയിലാണ് മന്ത്രി ഷാജിക്കെതിരെ വിവാദ പരാമർശം നടത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0