‘കോക്രോച്ച് ഈസ് ബാക്ക്'; കാസർകോട് ഉൾപ്പെടെയുള്ള ജില്ലകൾ ശക്തമായ നിരീക്ഷണത്തിൽ 

May 22, 2026 - 14:22
May 22, 2026 - 14:30
 ‘കോക്രോച്ച് ഈസ് ബാക്ക്'; കാസർകോട് ഉൾപ്പെടെയുള്ള ജില്ലകൾ ശക്തമായ നിരീക്ഷണത്തിൽ 

കാസർകോട്: യുവാക്കളെ പാറ്റകളോട് ഉപമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോടുള്ള പ്രതിഷേധം ശക്തമായതിനെ തുടർന്ന് അപ്രത്യക്ഷമായ 'കോക്രോച്ച് ജനതാ പാർട്ടി' അക്കൗണ്ടിനു പകരം തുടങ്ങിയ ‘കോക്രോച്ച് ഈസ് ബാക്ക്' എക്സ് അക്കൗണ്ടിലും യുവാക്കളുടെ വൻ പങ്കാളിത്തം. പുതിയ അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് പിന്തുടർന്നത്. ഇതേ തുടർന്ന് പുതിയ അക്കൗണ്ട് വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. പുതുതായി ഫോളോവേഴ്സായി എത്തുന്നവരെ കണ്ടെത്താൻ ഓരോ സംസ്ഥാനത്തും ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ വിവിധ ഇൻ്റലിജൻസ് ഏജൻസികൾക്ക് നിർദ്ദേശം ലഭിച്ചതായാണ് സൂചന. സംസ്ഥാനത്ത് കാസർകോട് ഉൾപ്പെടെയുള്ള ജില്ലകൾ കർഷന നിരീക്ഷണത്തിലാണ്. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0