സീതാംഗോളി മുഗുറോഡ് കടയില്‍ വന്‍ തീപിടിത്തം

സീതാംഗോളി: മുഗുറോഡില്‍ പ്രവര്‍ത്തിച്ച് വരുന്ന അര്‍ശ് എന്റര്‍പ്രൈസസ് കടയില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ 9.30 നാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് കരണമെന്നാണ് നിഗമനം. ഓഫീസും ഗോഡൗണും ഉള്‍പ്പെടെ കട പൂര്‍ണമായും കത്തിനശിച്ചു. ആള്‍ അപായമില്ല. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള പരിശ്രമത്തിലാണ്.
What's Your Reaction?






