ഉറക്കാൻ കിടത്തിയ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; തൊണ്ടയിൽ പാൽ കുടുങ്ങിയതെന്ന് സംശയം
കാസർകോട്: പാൽ നൽകി ഉറക്കാൻ കിടത്തിയ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. നെല്ലിക്കുന്ന്, കസബയിലെ ഷാജഹാൻ- ആയിഷ ദമ്പതികളുടെ മകൻ ത്വാഹ അബ്ദുള്ളയാണ് മരിച്ചത്. പുലർച്ചെ ഒരു മണിക്ക് പാൽ നൽകി ഉറക്കാൻ കിടത്തിയ കുട്ടി രാവിലെ ആറുമണിയായിട്ടും ഉണരാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതായിരിക്കാം മരണ കാരണമായതെന്നാണ് സംശയം. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0